സഹായം:തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ

This page is a translated version of the page Help:New filters for edit review and the translation is 87% complete.
Outdated translations are marked like this.
PD കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക. PD

പ്രത്യേകം:സമീപകാലമാറ്റങ്ങൾ, പ്രത്യേകം:ബന്ധപ്പെട്ട_മാറ്റങ്ങൾ (തുടക്കത്തിൽ) എന്നീ താളുകളിൽ മാറ്റങ്ങൾ അരിച്ചെടുക്കാനുള്ള പുതിയ അരിപ്പകളും മറ്റ് ഉപകരണങ്ങളും ചേർക്കുകയാണ് 'തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ' ചെയ്യുന്നത്.

തങ്ങളുടെ ലക്ഷ്യം കൃത്യമാക്കാനും പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും ഈ ഉപകരണങ്ങൾ സംശോധകരെ സഹായിക്കുന്നു. തിരുത്ത്-സംശോധന പ്രക്രിയയിൽ പ്രത്യേക സഹായം വേണ്ട പുതിയ ഉപയോക്താക്കളെ സഹായിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്ന് പഠനത്തിൽ വെളിവായിട്ടുണ്ട്.

മെച്ചപ്പെടുത്തിയ ഉപയോക്തൃസമ്പർക്കമുഖത്തിന്റെ ഭാഗങ്ങളെക്കുറിച്ചറിയാൻ അവയുടെ അവലോകനം സന്ദർശിക്കുക. നൽകിയിരിക്കുന്ന നൂതന സംവിധാനങ്ങൾ എപ്രകാരം ഉപയോഗപ്പെടുത്താം എന്നറിയാൻ, താഴെക്കൊടുത്തിരിക്കുന്ന താളുകൾ സന്ദർശിക്കുക.

ഈ പുതിയ സവിശേഷത ലഭ്യമാക്കിത്തുടങ്ങിയത് 2017 മാർച്ച് മുതലാണ്. “തിരുത്ത് സംശോധനം ചെയ്യാനുള്ള പുതിയ അരിപ്പകൾ” ബീറ്റ ആദ്യം മൊബൈൽ ഉപകരണങ്ങളിൽ ലഭ്യമായിരുന്നില്ല.

പ്രധാന കർത്തവ്യങ്ങൾ

അരിച്ചെടുക്കൽ
എപ്രകാരമാണ് മെച്ചപ്പെടുത്തിയ അരിച്ചെടുക്കൽ സമ്പർക്കമുഖം പ്രവർത്തിക്കുന്നതെന്നും, എങ്ങനെ അത് പരമാവധി ഉപയോഗപ്പെടുത്താമെന്നും ഈ താളിൽ വിശദീകരിക്കുന്നു.
പ്രമുഖമാക്കൽ
താങ്കൾക്ക് താത്പര്യമുള്ള തിരുത്തുകൾ നിറം ഉപയോഗിച്ച് പ്രമുഖമാക്കാൻ എങ്ങനെ ഉപയോക്താവിന് നിർണ്ണയിക്കാവുന്ന പ്രമുഖമാക്കൽ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഈ താളിൽ വിശദീകരിച്ചിരിക്കുന്ന ഉപയോഗങ്ങളും തന്ത്രങ്ങളും സമീപകാലമാറ്റങ്ങളിലെ ഫലങ്ങൾ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ താങ്കളെ സഹായിക്കുന്നതാണ്.
ഗുണമേന്മ, ഉദ്ദേശ അരിപ്പകൾ
"തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ" അരിച്ചെടുക്കാനുള്ള രണ്ട് ഗണം അവതരിപ്പിക്കുന്നു - സംഭാവനയുടെ ഗുണമേന്മയും ഉപയോക്താവിന്റെ താത്പര്യവും - യാന്ത്രിക പഠനശേഷിയും മറ്റ് അരിപ്പകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാനുള്ള ശേഷിയുമാണവയ്ക്ക് ശക്തി പകരുന്നത്. തിരുത്തുകളിൽ പ്രശ്നങ്ങളുണ്ടോ, ഉപയോക്താവ് സദുദ്ദേശത്തോടെ ചെയ്ത തിരുത്താണോ എന്നീ കാര്യങ്ങളിൽ സാദ്ധ്യതാടിസ്ഥാനത്തിലുള്ള പ്രവചനങ്ങളാണ് അവ നടത്തുന്നത്. അനന്യമായ ഈ ഉപകരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അവയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ താങ്കളെ സഹായിക്കുന്നതാണ്.
ബുക്ക്‌മാർക്കുകൾ
താങ്കൾക്ക് ഇഷ്ടപ്പെട്ട അരിപ്പകൾ സേവ് ചെയ്യുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക. You can also set the default filter.
നിലവിലെ നവീകരണങ്ങൾ
അരിച്ചെടുക്കുന്ന ഫലങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നതാണ്.

Disabling the filters

Users who disable JavaScript in their browser, or who disable the filters in their user preferences will see the non-JavaScript interface. RecentChanges or RecentChangesLinked will load without the main functions described above.

ഇതും കാണുക

പതിവുചോദ്യങ്ങൾ
ഏറ്റവും കൂടുതൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ.
പ്രതികരണം താൾ
നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളും ഉപയോക്താക്കൾ നൽകുന്ന പ്രതികരണങ്ങളും.

മറ്റ് സ്രോതസ്സുകൾ