Help:How to install fonts/ml
Outdated translations are marked like this.
കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക. |
ഡൌണ്‍ലോഡ് ചെയ്ത ഒരു ഫോണ്ട് എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു് ഈ സഹായകതാള്‍ വിശദീകരിക്കുന്നു. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നതിനനുസരിച്ചു് താഴെക്കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങളെ പിന്തുടരുക.
വിന്‍ഡോസ്
വിന്‍ഡോസ് എക്സ്‌പി
- എല്ലാ അപ്ലിക്കേഷനുകളും അടയ്ക്കുക.
- ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് C:\Windows\Fonts ഫോള്‍ഡറിലേയ്ക്ക് പകര്‍ത്തുക.
വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7
- എല്ലാ അപ്ലിക്കേഷനുകളും അടയ്ക്കുക.
- ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
- ഒരു മെനു തുറന്നുവരും, അതില്‍ നിന്നും Install എന്നു തിരഞ്ഞെടുക്കുക.
ലിനക്സ്
ഗ്നോം
- ഫോണ്ട് വ്യൂവര്‍ ഉപയോഗിച്ചു് ഫോണ്ട് തുറക്കുക.
- ഫോണ്ട് വ്യൂവറിലെ ഇന്‍സ്റ്റാള്‍ ബട്ടന്‍ അമര്‍ത്തുക.
കെ.ഡി.ഇ.
- ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
- ഒരു മെനു തുറന്നുവരും, അതില്‍ നിന്നും Install എന്നു തിരഞ്ഞെടുക്കുക.
എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍
- ഒരു ഫോള്‍ഡറിലേയ്ക്ക് ഫോണ്ടുകള്‍ മാറ്റുക. ഉദാഹരണം: Downloads/fonts.
- ടെര്‍മിനല്‍ തുറന്ന് താഴെക്കൊടുത്തിരിക്കുന്ന ആജ്ഞ പ്രവര്‍ത്തിപ്പിക്കുക:
sudo cp -R ~/Downloads/fonts /usr/share/fonts
മാക് ഓയെസ് എക്സ്
- Library യിലെ Font ഫോള്‍ഡറിലേയ്ക്ക് തിരഞ്ഞെടുത്ത ഫോണ്ട് വലിച്ചിടുക.
മാക് ഓയെസ് 10.3 അല്ലെങ്കില്‍ അതിനു ശേഷമുള്ള പതിപ്പുകള്‍
- ഫോണ്ടില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതു് ഫോണ്ട് ബുക്കില്‍ തുറന്നുവരും
- ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇന്‍സ്റ്റാള്‍ എന്ന ബട്ടനില്‍ അമര്‍ത്തുക.
- എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യാനായി, Preferences and change > Default Install Location from > User to > Compute എടുക്കുക, ഇന്‍സ്റ്റാള്‍ ബട്ടണ്‍ അമര്‍ത്തുക.